മട്ടന്നൂർ നഗരത്തിലെ രണ്ട് കടകളിൽ മോഷണം

 


മട്ടന്നൂർ:-മട്ടന്നൂർ നഗരത്തിലെ രണ്ട് കടകളിൽ മോഷണം.മട്ടന്നൂർ ബസ് സ്റ്റാൻഡിന് സമീപത്തെ ഐ മാളിൽ പ്രവർത്തിക്കുന്ന മാഞ്ഞു സൂപ്പർ മാർക്കറ്റിലും മത്സ്യ മാർക്കറ്റിന് സമീപത്തെ എം എ പച്ചക്കറി കടയിലുമാണ് മോഷണം നടന്നത്.

മാഞ്ഞു സൂപ്പർ മാർക്കറ്റിൽ നിന്നും ബാഗിൽ സൂക്ഷിച്ച 67,000 രൂപയാണ് മോഷണം പോയത്. പച്ചക്കറി കടയിലെ പണം അടങ്ങിയ ഭണ്ഡാരവും മേശയിലെ പണവുമാണ് മോഷ്ടിച്ചത്.

സൂപ്പർ മാർക്കറ്റിന്റെ മുൻഭാഗത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. കടയിൽ കയറിയ മോഷ്ടാവിന്റെ ദൃശ്യം സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്.കടക്കാർ പരാതി നൽകിയതിനെ തുടർന്ന് മട്ടന്നൂർ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

കണ്ണൂരിൽ നിന്ന് ഫൊറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി കടകൾ പരിശോധിച്ചു. മോഷണം നടന്ന കടകൾ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ സന്ദർശിച്ചു.

Previous Post Next Post