ശ്രീകണ്ഠപുരം :- ചെങ്ങളായി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ചുഴലി ചിറക്കരയിലെ വലിയാൽ ഭാസ്കരൻ (70) നിര്യാതനായി. കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവും സിപിഐഎം ചുഴലി ലോക്കൽ കമ്മിറ്റി അംഗവുമാണ്.
കർഷക തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട്, സിപിഐഎം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി, പ്രസിഡണ്ട്, ശ്രീകണ്ഠപുരം അഗ്രിക്കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ : നാരായണി.
മക്കൾ : പ്രസാദ്, പ്രമോദ്, പ്രിയ.
സംസ്കാരം നാളെ ബുധൻ രാവിലെ 10 മണിക്ക് ചെങ്ങളായി പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.