ഇരിട്ടിചരല്‍പ്പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു

 


ഇരിട്ടി: -ചരല്‍പ്പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു. കൊറ്റാളി സ്വദേശി വിന്‍സെന്റ് (42), വിൻസെന്റിന്റെ അയൽവാസിയുടെ മകൻ ആല്‍ബിന്‍ (9) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വിന്‍സെന്റിന്റെ അമ്മയെ കാണാനായി ഇരിട്ടിയിൽ എത്തിയതായിരുന്നു ഇരുവരും. പുഴ കാണാനായി ഇറങ്ങിയപ്പോഴാണ് അപകടം. പുഴയില്‍ മുങ്ങിപ്പോയ ആല്‍ബിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് വിന്‍സെന്റ് അപകടത്തില്‍പെട്ടത് എന്നാണ് പ്രാഥമിക നിഗമനം.ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

Previous Post Next Post