കുറ്റ്യാട്ടൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുറുക്കൻ്റെ കടിയേറ്റു

 



കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ പഴശ്ശി, മയ്യിൽ കാവിൻമൂല ഭാഗങ്ങളിൽ കുറുക്കൻ്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കുറുക്കൻ പേവിഷബാധ ഉള്ളതായി സംശയിക്കുന്നു. ഇന്ന് നാല് വൈകുന്നേരം ആണ് സംഭവം

തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന പഴശ്ശി സ്വദേശികളായ കെ ഫാത്തിമ (63), വി ഒ ദേവി (62) എന്നിവർക്കും കാവിൻ മൂലയിലെ എ പി കാർത്യായനി (78) എന്നിവർ കടിയേറ്റത്.

കാർത്യായനിയും ദേവിയും കണ്ണൂർ ജില്ലാ ആശുപത്രിയിലും ഫാത്തിമ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി പഞ്ചായത്ത് അംഗങ്ങളായ യൂസഫ് പാലക്കൽ,അഡ്വ ജിൻസി പ്രകാശ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

Previous Post Next Post