ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനയോഗം നടത്തി. ചേലേരിമുക്കിൽ നടന്ന അനുശോചന യോഗത്തിൽ പി കെ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.
വിവിധ കക്ഷി നേതാക്കളായ ശാഹുൽ ഹമീദ് (മുസ്ലിം ലീഗ്), സന്തോഷ്കുമാർ (സി പി ഐ എം), ദേവരാജൻ (ബി ജെ പി), സുരേന്ദ്രൻ മാസ്റ്റർ(സിപിഐ), കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് എം.അനന്തൻ മാസ്റ്റർ, ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സിക്രട്ടറി ദാമോദരൻ കൊയിലേരിയൻ, പി കെ പ്രഭാകരൻ മാസ്റ്റർ ,എൻ വി പ്രേമാനന്ദൻ , എ പ്രകാശൻ, വേലായുധൻ, രജീഷ് മുണ്ടേരി, മനോജ് കുമാർ, കെ വി പ്രഭാകരൻ ,രാഗേഷ് നൂഞ്ഞേരി, വിജേഷ്, രാജേഷ് , ബാബു സി.പി , കലേഷ്, കെ.മുരളീധരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻ്റ് എം.കെ സുകുമാരൻ സ്വാഗതവും വേലായുധൻ നന്ദിയും പറഞ്ഞു.