നവതി ആഘോഷിക്കുന്ന ചേലേരിയിലെ ഗൗരി അമ്മയെ സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ആദരിച്ചു


ചേലേരി :- ചേലേരിയിലെ പി.കെ ഹൗസിൽ ഗൗരി അമ്മയുടെ നവതി ആഘോഷ ചടങ്ങിൽ വെച്ച് സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. സേവാഭാരതി കൊളച്ചേരി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസഹായവും ചടങ്ങിൽ കൈമാറി.

യൂണിറ്റ് സെക്രട്ടറി മഹേഷ് തെക്കേക്കര, വൈസ് പ്രസിഡന്റ് സജീവൻ ആലക്കാടൻ, പുഷ്പരാജ്, സനിൽ ഗോവിന്ദ്, മധുസൂദനൻ തെക്കേക്കര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post