കണ്ണൂർ :- വഴിയോരത്തെ അനധികൃത ബോർഡുകൾക്കെതിരെ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ തദ്ദേശ സ്ഥാപനങ്ങൾ ഇവ നീക്കിത്തുടങ്ങി. മട്ടന്നൂരിലാണ് ഏറ്റവും അധികം ബോർഡുകൾ നീക്കിയത്. ആയിരത്തി ഇരുനൂറിലേറെ ബോർഡുകളാണ് നീക്കിയത്. ബോർഡ് സ്ഥാപിച്ചവരിൽ നിന്ന് പിഴ ഈടാക്കുമെന്നും ഇതിനുള്ള നോട്ടിസ് അടുത്ത ദിവസം മുതൽ നൽകിത്തുടങ്ങുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.
കണ്ണൂർ കോർപറേഷൻ പരിധിയിൽ നിന്ന് 114 ബോർഡുകളാണ് ഇന്നലെ വൈകിട്ട് വരെ നീക്കിയത്. 5.7 ലക്ഷം രൂപ പിഴ ഈടാക്കാനുള്ള നോട്ടിസുകൾ നൽകി. തലശ്ശേരി - 35, പയ്യന്നൂർ - 48, ഇരിട്ടി - 70, തളിപ്പറമ്പ് - 15, പാനൂർ - 2, കൂത്തുപറമ്പ് - 70 ബോർഡുകളും നീക്കിയിട്ടുണ്ട്. ശ്രീകണ്ഠപുരം നഗരസഭയിൽ അനധികൃത ബോർഡുകൾ നീക്കാനുള്ള നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ചില നഗരങ്ങളിൽ പിഴ ചുമത്താനുള്ള നോട്ടിസ് പിന്നീട് നൽകും