കണ്ണാടിപ്പറമ്പ് വയപ്രം മൂലയിൽ പള്ളിയറ ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി


കണ്ണാടിപറമ്പ് :-കണ്ണാടിപ്പറമ്പ് വയപ്രം മൂലയിൽ പള്ളിയറ ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഡിസംബർ 26,27,28 തീയതികളിൽ നടക്കും. 

ഇന്ന് ഡിസംബർ 26 വ്യാഴാഴ്ച വൈകുന്നേരം 6  മണിക്ക് സന്ധ്യവേലയും നിവേദ്യവും തുടർന്ന് തെയ്യങ്ങളുടെ തോറ്റങ്ങൾ.

ഡിസംബർ 27 വെള്ളി വൈകുന്നേരം 4 മണിക്ക് ശാസ്തപ്പൻ വെള്ളാട്ടം തുടർന്ന് 5 മണിക്ക് ധർമ്മദൈവം വെള്ളാട്ടം, 6 മണിക്ക് ഗുളികൻ വെള്ളാട്ടം 7 മണിക്ക് വിഷ്ണുമൂർത്തി വെള്ളാട്ടം രാത്രി 9 മണിക്ക് നിടബാലി വെള്ളാട്ടം തുടർന്ന് കാരകയ്യേൽക്കൽ രാത്രി 11 ന് ചോന്നമ്മ വെള്ളാട്ടം, രാത്രി 12 ന് തായ്പരദേവത വെള്ളാട്ടം. രാത്രി 8 മണി മുതൽ പ്രസാദസദ്യ വിതരണം ഉണ്ടായിരിക്കുന്നതാണ്.

ഡിസംബർ 28 ശനിയാഴ്ച പുലർച്ചെ 2 മണിക്ക് ശാസ്തപ്പൻ,3 മണിക്ക് ധർമ്മദൈവം, 4 മണിക്ക് ഗുളികൻ തിറ, 5 മണിക്ക് നിടുബാലി തെയ്യം, 7 മണിക്ക് വിഷ്ണുമൂർത്തി 8:30 ക്ക് ചോന്നമ്മ, 9 മണിക്ക് തായ്പരദേവത 10 മണിക്ക് ഇളയിടത്ത് ഭഗവതി. ഉച്ചക്ക് 12:30ക്ക് കൂടിയാട്ടം ശേഷം ഉത്സവ സമാപനം.

Previous Post Next Post