കൊളച്ചേരി:-മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ ബസാറിൽ സർവ്വകക്ഷി അനുശോചനയോഗം നടന്നു.
യോഗം ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് അനുസ്മരണ പ്രഭാഷണം നടത്തി.ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പിൽ വിറങ്ങലിച്ചു നിന്നപ്പോൾ നിശ്ചയദാർഢ്യത്തോടെ കൂടി പ്രതിസന്ധിയെ മറികടന്നുകൊണ്ട് സുസ്ഥിരമായ ഒരു സാമ്പത്തിക പദ്ധതിയിലേക്ക് രാജ്യത്തെ നയിച്ച നേതാവായിരുന്നു ശ്രീ മൻമോഹൻസിംഗ് എന്ന് രജിത്ത്നാറാത്ത് അനുസ്മരിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ,ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, സിപിഎം കൊളച്ചേരി ലോക്കൽ സെക്രട്ടറിഎംശ്രീധരൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. സജിമ ,ബിജെപി നേതാവ് കെ .വി .വേണുഗോപാലൻ,കെ ബാലസുബ്രഹ്മണ്യം, വി സന്ധ്യ, സി.ശ്രീധരൻ മാസ്റ്റർ, സുനീത അബൂബക്കർ,തുടങ്ങിയവർ മൻമോഹൻസിംഗിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
ചടങ്ങിൽ ഡിസിസി നിർവ്വാഹക സമിതി അംഗം കെഎം ശിവദാസൻ അധ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് ടി പി സുമേഷ് സ്വാഗതം പറഞ്ഞു.