ചേലേരിമുക്ക് :- സ: എ.അപ്പു വൈദ്യർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് നേതാവും അറിയപ്പെടുന്ന വൈദ്യരുമായ എ.അപ്പു വൈദ്യരുടെ 36ാം ചരമവാർഷിക ദിനം ആചരിച്ചു.
CPIM ചേലേരി ലോക്കൽ കമ്മിറ്റി അംഗം പി.വി ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.മോഹനൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ.വാസുദേവൻ സ്വാഗതം പറഞ്ഞു.