തിരുവനന്തപുരം :- സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) ജോലി വാഗ്ദാനം ചെയ്ത് ചിലർ തട്ടിപ്പു നടത്തുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ജോർട്ടി എം.ചാക്കോയും അറിയിച്ചു.
ബാങ്ക് ലോഗോ ചേർത്തുള്ള വ്യാജ നിയമന ഉത്തരവുകൾ നൽകി കബളിപ്പിക്കുന്നുവെന്ന് പരാതി ലഭിക്കുന്നുണ്ട്. ബാങ്കിന്റെ നിയമനങ്ങളെല്ലാം പിഎസ്സിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും മുഖേന മാത്രമാണെന്നും ഇരുവരും അറിയിച്ചു.