തിരുവനന്തപുരം :- നൂറിനു മുകളിൽ വെയ്‌റ്റ് ലിസ്റ്റുണ്ടായിരുന്ന കൊച്ചുവേളി-മംഗളുരു സ്പെഷൽ ട്രെയിൻ ക്രിസ്മസ്, പുതുവത്സര തിരക്കിനിടെ റദ്ദാക്കി റെയിൽവേയുടെ ഇരുട്ടടി. കൊച്ചുവേളിയിലേക്ക് 26, 28 തീ യതികളിലും മംഗളൂരുവിലേക്ക് 27, 29 തീയതികളിലും ഉണ്ടായിരുന്ന സർവീസാണ് റദ്ദാക്കിയത്. ഇത് പ്രതിദിന സർവീസാക്കണമെന്ന ആവശ്യത്തിനിടെയാണു
അപ്രതീക്ഷിത നടപടി. മംഗളുരുവിൽ നിന്ന് വ്യാഴം, ശനി ദിവസങ്ങളിലും കൊച്ചുവേളിയിൽ നിന്നു വെള്ളി,ഞായർ ദിവസങ്ങളിലുമായിരുന്നു സർവീസ്. വൈകിട്ട് 5.30ന് മാവേലിയും 6.15ന് മലബാറും പോയി കഴിഞ്ഞാൽ മംഗളൂരുവിൽ നിന്നു കേരളത്തിലേക്കു ട്രെയിനില്ലെന്ന പ്രശ്‌നത്തിന് പരിഹാരമായിരുന്നു രാത്രി 7.30ന് പുറപ്പെട്ടിരുന്ന സ്പെഷൽ.