കൊളച്ചേരി:-പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം തളിപ്പറമ്പ് സൗത്ത് ബി.ആർ. സി യുടെ ആഭിമുഖ്യത്തിൽലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കളുടെ നൈപുണി വികസന സംഗമം കമ്പിൽസംഘമിത്ര ഹാളിൽ വെച്ച് ബി.പി.സി ഗോവിന്ദൻ എടാടത്തിലിൻ്റെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .കെ. പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനതല ഇൻ ക്ലൂസീവ് കായികമേളയിലെ വിജയികളായ കുട്ടികൾക്കുള്ള അനുമോദനം കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർ എൽ.നിസാർ നിർവഹിച്ചു. കമ്പിൽ മാപ്പിള HSS പ്രധാന അധ്യാപിക പി.എസ്. ശ്രീജ ടീച്ചർ ,നാടക സംവിധായകനും പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ ശ്രീധരൻ സംഘമിത്ര, കമ്പിൽ ALPS റിട്ടയേഡ് എച്ച്.എം. രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. രക്ഷിതാക്കൾക്കുള്ള നൈപുണി വികസന ക്ലാസ്സ് കമ്പിൽ മാപ്പിള HSS ലെ എ.കെ. ദിവ്യ.ടീച്ചറും, കരിയർ ഗൈഡൻസ് ക്ലാസ്സ് സി. വി.ഹരീഷ് മാസ്റ്ററും ( ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ),അനുഭവങ്ങളിലൂടെയുള്ള ബോധവൽക്കരണ ക്ലാസ് വി. വി. സജികുമാർ മാസ്റ്ററും (ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ)നിർവ്വഹിചു .ചടങ്ങിൽ ശ്രീമതി എം.ധന്യ സ്വാഗതവും അനുശ്രീ രാഘവൻ നന്ദിയും രേഖപെടുത്തി സംസാരിച്ചു.
ഈ വർഷത്തെ ലോക ഭിന്നശേഷി ദിന സന്ദേശം പൂർണ്ണ രീതിയിൽ ഉൾചേർത്തുകൊണ്ട് സുസ്ഥിര വികസന ഭാവിക്കായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടും ഉൾക്കൊണ്ടു കൊണ്ടും രക്ഷിതാക്കൾക്ക് ഏറെ പ്രയോജനപ്രദവും മാനസിക ഉത്തേജനവും നൽകുന്ന ഒരു വേദിയായി സംഗമം മാറി.