വിദേശത്ത് മെച്ചപ്പെട്ട തൊഴിൽസാധ്യതകൾ ; കേരളത്തിലെ സർക്കാർ സർവീസിലുള്ള നഴ്സു‌മാരും നാടുവിടുന്നു


തിരുവനന്തപുരം :- വിദേശത്ത് മെച്ചപ്പെട്ട തൊഴിൽസാധ്യതകൾ തെളിഞ്ഞതോടെ സർക്കാർ സർവീസിലുള്ള നഴ്സു‌മാരും നാടുവിടുന്നു. അഞ്ചുവർഷമായി ജോലിക്ക് ഹാജരാകാതെ, അനധികൃതമായി അവധിയിൽ തുടരുന്ന, മെഡിക്കൽ കോളേജുകളിലെ 61 സ്റ്റാഫ് നഴ്‌സുമാരെ മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിട്ടു. ഇവരുൾപ്പെടെ 216 നഴ്സു‌മാർ അനധികൃതമായി മെഡിക്കൽ കോളേജുകളിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്.

പരമാവധി അഞ്ചുവർഷമേ ശൂന്യവേതന അവധി എടുക്കാൻ സാധിക്കൂവെന്ന നിബന്ധന ഒന്നാം പിണറായി സർക്കാരാണ് കൊണ്ടുവന്നത്. മുൻകാ ലങ്ങളിൽ 20 വർഷംവരെ ശമ്പളമില്ലാ അവധിയെടുത്ത് വിദേശത്തും മറ്റും ജോലിചെയ്തശേഷം, വിരമിക്കുന്നതിന് തൊട്ടു മുൻപ് സർവീസിൽ തിരിച്ചുകയ റി പെൻഷൻ വാങ്ങുന്ന പതിവുണ്ടായിരുന്നു. മുൻപ് ഡോക്ടർമാരായിരുന്നു സ്വകാര്യ ആശുപത്രികളിലും വി ദേശത്തും ജോലിക്കായി ഇങ്ങ നെ അവധിയെടുത്ത് മുങ്ങിയി രുന്നത്. 36 ഡോക്ടർമാരെ ഈ മാസമാദ്യം പിരിച്ചുവിട്ടിരുന്നു.

Previous Post Next Post