പാവന്നൂർ മൊട്ടയിൽ വാഹനാപകടം;മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ പിതാവ് കാറിടിച്ച് മരിച്ചു

 


മയ്യിൽ:-മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ പിതാവ് കാറിടിച്ച് മരിച്ചു.

പാവന്നൂർമൊട്ടയിലെ പുതിയവീട്ടിൽ പി വി വത്സൻ ആശാരി (55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7.30ന് വത്സന്റെ വീടിന് മുൻവശത്ത് വച്ച്  മയ്യിലിൽ നിന്നും ഇരിക്കൂറിലേക്ക് പോകുകയായിരുന്ന കാറിടിച്ചാണ് മരിച്ചത്.   

28ന് നടക്കാനിരുന്ന മകൾ ശിഖയുടെ വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ്  അപകടം. കല്യാണത്തോടനുബന്ധിച്ച് വീട്ടിൽ ഇറക്കിയ ജില്ലിപ്പൊടികൾ നീക്കം ചെയ്യാനായി സമീപത്തെ വീട്ടിൽ നിന്നും അർബാനയെടുത്ത്  വരുന്നതിനിടെയാണ് കാറിടിച്ചത്. 

 ഭാര്യ: പ്രീത. മക്കൾ: ശിഖ, ശ്വേത. സഹോദരങ്ങൾ: മോഹനൻ, ഷാജി, വിനിത, ലത, ശ്രീജ.


സംസ്കാരം ഇന്ന്

Previous Post Next Post