തിരുവനന്തപുരം :- അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ ആറ് സർക്കാർ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മണ്ണ് പര്യവേക്ഷണ-സംരക്ഷണ വകുപ്പിലെ ജീവനക്കാരാണ്. പണം പലിശ സഹിതം തിരിച്ചുപിടിക്കാനും നിർദേശിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഗസറ്റഡ് തസ്തികയിലുള്ളവർ അടക്കം 1458 സർക്കാർ ജീവനക്കാർ, ക്ഷേമപെൻഷൻ അനധികൃതമായി കൈപ്പറ്റിയതായി ധനവകുപ്പ് കണ്ടെത്തിയിരുന്നു.
പേരുവിവരം പുറത്തുവിടണമെന്ന് പ്രതിപക്ഷം അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും ധനവകുപ്പ് വഴങ്ങിയിരുന്നില്ല. അതേസമയം ജീവനക്കാരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള വകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ പേര് പരാമർശിക്കുന്നുണ്ട്. ഓഫീസ് അറ്റൻഡന്റ്, വർക്ക് സൂപ്രണ്ട്, പാർട്ട് ടൈം സ്വീപ്പർ തുടങ്ങിയ തസ്തികകളിലുള്ളവരാണീ ജീവനക്കാർ.