തളിപ്പറമ്പ് :- യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ലഹരിയ്‌ക്കെതിരെ ഡിസംബർ 31 ന് നടത്തുന്ന തളിപ്പറമ്പ് മാരത്തോണിന്റെ രെജിസ്ട്രേഷൻ ഇന്ന് ഡിസംബർ 20 ന് അവസാനിക്കും.
നാടുകാണിയിൽ നിന്ന് ആരംഭിച്ച് തളിപ്പറമ്പിൽ അവസാനിക്കുന്ന മരത്തോണിൽ വ്യത്യസ്ത മേഖലയിലുള്ള വ്യക്തികൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി പറഞ്ഞു. ആകർഷകമായ സമ്മാനങ്ങളോടു കൂടി വ്യത്യസ്ത കാറ്റഗറിയിലാണ് മത്സരം സംഘടിപ്പിക്കുന്നത്. തുടർന്ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമ്മാനദാന ചടങ്ങിൽ ജനപ്രതിനിധികൾ പങ്കെടുക്കും.