കമ്പിൽ :- ചെറുവാക്കര കുറുവൻപറമ്പ് വിശ്വകർമ്മ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് ഇന്ന് തുടക്കമായി. രാവിലെ ഗണപതിഹോമം, വൈകുന്നേരം 3.30 ന് ഗുരുപൂജ, നിവേദ്യ സമർപ്പണം 5 മണിക്ക് ധർമ്മദൈവം വെള്ളാട്ടം, 6 മണിക്ക് ഊർപ്പഴശ്ശി ദൈവത്താർ വെള്ളാട്ടം, വേട്ടയ്ക്കൊരുമകൻ വെള്ളാട്ടം, 7.30 ന് കുട്ടിശാസ്തൻ വെള്ളാട്ടം, 8.30 ന് കണ്ഠാകർണ്ണൻ വെള്ളാട്ടം, തുടർന്ന് കലശം എതിരേക്കൽ, നെടുബാലിയൻ ദൈവം അറയിൽ ചുകന്നമ്മ, തായ്‌പരദേവത എന്നീ തെയ്യക്കോലങ്ങളുടെ തോറ്റം.
ജനുവരി 1 ചൊവ്വാഴ്ച പുലർച്ചെ 1 മണിക്ക് ധർമ്മദൈവം പുറപ്പാട്, പുലർച്ചെ 2 മണിക്ക് ഊർപഴശ്ശി ദൈവത്താർ വേട്ടയ്ക്കൊരുമകൻ പുറപ്പാട്, 4 മണിക്ക് കണ്ഠാകർണ്ണൻ പുറപ്പാട് ,5.30 ന് കുട്ടിശാസ്‌തൻ പുറപ്പാട്, രാവിലെ 10 മണിക്ക് കണിയാമ്പള്ളി, വൈകുന്നേരം 4 മണിക്ക് ശ്രീ ഗുരുപൂജ, നിവേദ്യ സമർപ്പണം, 6 മണിക്ക്: ഗുളികൻ വെള്ളാട്ടം, 8 മണിക്ക് നെടുബാലിയൻ ദൈവം വെള്ളാട്ടം, തുടർന്ന് കാര കയ്യേൽക്കൽ, 11 മണിക്ക് വിഷ്‌ണുമൂർത്തി തോറ്റം, തുടർന്ന് അറയിൽ ചുകന്നമ്മ തായ്‌പരദേവത തോറ്റം.
ഡിസംബർ 2 ബുധനാഴ്ച പുലർച്ചെ 3 മണിക്ക് ഗുളികൻ ദൈവം പുറപ്പാട്, 5 മണിക്ക് നെടുബാലിയൻ ദൈവം പുറപ്പാട്, 7 മണിക്ക് വിഷ്‌ണുമൂർത്തി പുറപ്പാട്, 9 മണിക്ക് അറയിൽ ചുകന്നമ്മ പുറപ്പാട്, 9.30 ന് തായ്‌പരദേവത പുറപ്പാട്, വൈകുന്നേരം ആറാടിക്കൽ
കളിയാട്ടത്തോടനുബന്ധിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി 7.30 മുതൽ 9.30 വരെയും, സമാപന ദിവസം വ്യഴാഴ്‌ച ഉച്ചക്ക് 12 മണി മുതൽ 2 മണിവരെയും പ്രസാദസദ്യ ഉണ്ടായിരിക്കുന്നതാണ്.