പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഗവ. എൽ.പി സ്കൂൾ ദ്വിദിന സഹവാസ ക്യാമ്പ് 'കൂടാരം' ജനുവരി 2,3 തീയ്യതികളിൽ നടക്കും.
ജനുവരി 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് രെജിസ്ട്രേഷൻ ആരംഭിക്കും. 10.30 ന് വാർഡ് മെമ്പർ മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്യും. 11 മണിക്ക് മാതോടം എൽ.പി സ്കൂൾ അദ്ധ്യാപകൻ സിദ്ധിഖ് 'ആടാം പാടാം' , ഉച്ചയ്ക്ക് 2 മണിക്ക് പെരുവങ്ങൂർ എൽ.പി സ്കൂൾ അധ്യാപിക 'Come on everybody', വൈകുന്നേരം 6 മണിക്ക് മുനീർ മാസ്റ്റർ അവതരിപ്പിക്കുന്ന മാജിക് ഷോ, രാത്രി 8 മണിക്ക് വാനനിരീക്ഷണം, 10 മണിക്ക് ക്യാമ്പ് ഫയർ.
ജനുവരി 3 ന് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് 'പ്രഭാത ഭേരി' പ്രകൃതി നടത്തം, 9 മണിക്ക് ഹരിദാസൻ എം.കെ 'അരങ്ങ് ' തിയേറ്റർ ഗെയിം. ഉച്ചയ്ക്ക് 2 മണിക്ക് രാമകൃഷ്ണൻ മാസ്റ്റർ നേതൃത്വം നൽകുന്ന ശാസ്ത്ര ജാലകം, 4 മണിക്ക് ക്യാമ്പ് അവലോകനവും, സമാപനവും നടക്കും.