ചേലേരി :- നൂഞ്ഞേരി എ.എൽ.പി സ്കൂൾ ദ്വിദിന സഹവാസ ക്യാമ്പ് 'ചങ്ങാതിക്കൂട്ടം' ജനുവരി 1, 2 തീയതികളിൽ നടക്കും.
ജനുവരി 1 ന് വാർഡ് മെമ്പർ വി.വി ഗീതയുടെ അധ്യക്ഷതയിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30 മുതൽ 4 30 വരെ പ്രജിത്ത് മാസ്റ്റർ ടി.സിയുടെ 'ഫ്ലൈ ഹൈ' കളിയും കാര്യവും, വൈകുന്നേരം 4 30ന് 'നാടറിയാം' ഫീൽഡ് ട്രിപ്പ്, 7 മണിക്ക് ക്യാമ്പ് ഫയർ നാടൻപാട്ട്. സന്തോഷ് കൊളച്ചേരി, മാസ്റ്റർ അദ്രിനാഥ് എന്നിവർ നേതൃത്വം നൽകും.
ജനുവരി 2 രാവിലെ 9.30 മുതൽ 11 മണി വരെ ജിതിൻ ലാൽ പിയുടെ നേതൃത്വത്തിൽ സയൻസ് മാജിക്, 11.30 ന് ശശിധരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗണിതം മധുരം എന്നീ പരിപാടികൾ നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് സമാപന ചടങ്ങിൽ ക്യാമ്പ് അനുഭവങ്ങൾ പങ്കുവെക്കും.