കാഞ്ഞിരത്തറ ശില്പി ആർട്സ് സെന്ററിന്റെ 45ാം വാർഷികാഘോഷത്തിന് ജനുവരി 3 ന് തുടക്കമാകും


പുതിയതെരു :- കാഞ്ഞിരത്തറ ശില്പി ആർട്സ് സെന്ററിന്റെ 45ാം വാർഷികാഘോഷം ജനുവരി 3,4, 5 തീയതികളിൽ കാഞ്ഞിരത്തറ ആൽത്തറയ്ക്ക് സമീപം പവിത്രൻ കണ്ണാടിപ്പറമ്പ് നഗറിൽ നടക്കും. 

ജനുവരി 3 വെള്ളിയാഴ്ച രാത്രി 7 മണിക്ക് കേരള സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജർ ഉദ്ഘാടനം ചെയ്യും. പ്രമുഖ നാടക രചയിതാവ് ജീവൻ സാജ് മുഖ്യ പ്രഭഷണം നടത്തും. 8 മണിക്ക് വനിത വേദിയുടെ ആഭിമുഖ്യത്തിൽ തിരുവാതിര, കൈകൊട്ടികളി തുടങ്ങിയ കലാപരിപാടികളും തുടർന്ന് ശില്പി ആർട്സ് സെന്ററിലെ വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറും. 

ജനുവരി 4 ശനിയാഴ്ച രാത്രി 7 മണിക്ക് അമ്പലപ്പുഴ സാരഥി അവതരിപ്പിക്കുന്ന നാടകം "രണ്ടു ദിവസം". ജനുവരി 5 ഞായറാഴ്ച രാത്രി 7 മണിക്ക് കൊച്ചിൻ ചന്ദ്രകാന്ത അവതരിപ്പിക്കുന്ന നാടകം " ഉത്തമെൻ്റെ സങ്കീർത്തനം" എന്നിവർ അരങ്ങേറും.

 

Previous Post Next Post