പൊതുസ്ഥലങ്ങളിലെ അനധികൃത പരസ്യബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാൽ കർശന നടപടി


കാഞ്ഞങ്ങാട് :- പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച പരസ്യബോർഡുകൾ, കൊടിതോരണങ്ങൾ, ബാനറുകൾ എന്നിവ നീക്കം ചെയ്യുന്ന കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പോലീസ് സഹായം ഉറപ്പാക്കാൻ എ.ഡി.ജി.പി യുടെ നിർദേശം. ഇവ നീക്കം ചെയ്യുന്ന തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കാനും നിർദേശം നൽകി.

പൊതുസ്ഥലങ്ങളിലെ അനധികൃത പരസ്യബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ ഇവ നീക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരിൽനിന്ന് പിഴയീടാക്കാനും നിർദേശമുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നല്ലൊരു പങ്ക് ബോർഡുകളും മറ്റും നീക്കിയിരുന്നു. ശേഷിക്കുന്നവ നീക്കുമ്പോൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളുണ്ടായി. ചിലയിടങ്ങളിൽ പോലീസ് തന്നെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് എ.ഡി.ജി.പിയുടെ ഇടപെടൽ.


ഇത്തരം സംഭവങ്ങളിൽ കേ സെടുക്കണമെന്ന് തദ്ദേശസ്ഥാ പനങ്ങൾ ആവശ്യപ്പെട്ടാൽ താ മസംകൂടാതെ പ്രഥമവിവര റി പ്പോർട്ട് രജിസ്റ്റർ ചെയ്യാനും നിർ ദേശം നൽകി. ഇതുമായി ബന്ധ പ്പെട്ട കോടതി ഉത്തരവിലെയും സർക്കാർ പുറത്തിറക്കിയ സർ ക്കുലറിലെയും നിർദേശങ്ങൾ പാലിക്കുകയും വേണം

Previous Post Next Post