വെൽഫെയർ പാർട്ടി പ്രവർത്തകർ കണ്ണൂർ നഗരത്തിൽ അംബേദ്കറുടെ പോസ്റ്റർ പതിച്ച് പ്രതിഷേധിച്ചു


കണ്ണൂർ :- അംബേദ്കറെ അവഹേളിച്ച അമിത് ഷായുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ കണ്ണൂർ നഗരത്തിൽ വ്യാപകമായി അംബേദ്കറുടെ പോസ്റ്റർ പതിച്ചു. ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. 

ജില്ലാ നേതാക്കളായ ഫൈസൽ മാടായി, ചന്ദ്രൻ മാസ്റ്റർ, സുബൈദ യു.വി ഷറോസ് സജാദ്, ജാബിദ ടി.പി, മുഹമ്മദ് ഇംതിയാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിസ്താർ ചേലേരി, സി.നാസർ, നൗഷാദ് ചേലേരി, പൊതുപ്രവർത്തകരായ പ്രേമൻ പാതിരിയാട്. പത്മനാഭൻ മൊറാഴ, ദാമോദരൻ മാസ്റ്റർ, കോർപ്പറേഷൻ നേതാക്കളായ സി.പി മുസ്തഫ, ബി.ഖാലിദ്,  അസീസ്.കെ തുടങ്ങിയവർ നേതൃത്വം നൽകി.




Previous Post Next Post