SDPI ജില്ലാ പ്രതിനിധി സഭ സമാപിച്ചു ; ബഷീർ കണ്ണാടിപ്പറമ്പിനെ SDPI കണ്ണൂർ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു


കണ്ണൂർ :- ചേമ്പർ ഹാളിൽ നടന്ന SDPI ജില്ലാ പ്രതിനിധി സഭ സമാപിച്ചു. 2024 -2027 വരെയുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി (ഓർഗനൈസിങ് ) പി.പി റഫീഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മൽ ഇസ്മായിൽ, സംസ്ഥാന സമിതി അംഗം അഷ്‌റഫ്‌ പ്രാവച്ചമ്പലം എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ജില്ലാ പ്രസിഡൻ്റ് എ.സി ജലാലുദീൻ പതാക ഉയർത്തി. 120 ഓളം സമ്മേളന പ്രതിനിധികളാണ് പങ്കെടുത്തത്. തുടർന്ന് പുതിയ ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും പൊതുസമ്മേളനവും സ്റ്റേഡിയം കോർണറിൽ നടന്നു. 

ഭാരവാഹികൾ 

പ്രസിഡന്റ് : ബഷീർ കണ്ണാടിപ്പറമ്പ് 

ജനറൽ സെക്രട്ടറിമാർ : എ.പി മുസ്തഫ, എൻ.പി ഷക്കീൽ

ട്രഷറർ : കെ.ഇബ്രാഹിം 

വൈസ് പ്രസിഡന്റുമാർ : നൗഷാദ് പുന്നക്കൽ , ബി.ശംസുദ്ധീൻ മൗലവി. 

സെക്രട്ടറിമാർ : ഷഫീക് പി.സി , റജീന മൂസക്കുട്ടി, ഷംസീർ പി.ടി.വി


Previous Post Next Post