ഹൃദയം തൊട്ട ഡോക്ടർമാർക്ക് മകന്റെ വിവാഹസൽക്കാര വേദിയിൽ വെച്ച് സ്നേഹാദരം നൽകി പിതാവ്


മുല്ലക്കൊടി :- മകന്റെ വിവാഹ സൽക്കാര വേദിയിൽ വെച്ച് ഡോക്ടർമാർക്ക് സ്നേഹാദരം നൽകി പിതാവ്. മുല്ലക്കൊടിയിലെ കെ.സി സോമൻ നമ്പ്യാരാണ് വീട്ടിലൊരുക്കിയ വിവാഹ സൽക്കാരത്തിനിടെ വേദിയിൽ ഡോക്ടർമാരെ ഹൃദയപൂർവം ആദരിച്ചത്. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ കാർഡിയാക് തൊറാസിക് ആന്റ് വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. പ്രസാദ് സുരേന്ദ്രൻ, കാർഡിയാക് അനസ്തെറ്റിസ്റ്റ് ഡോ. ഗണേഷ്.എം എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്.

മാസങ്ങൾക്ക് മുമ്പ് സോമൻ നമ്പ്യാരുടെ ഹൃദയ ശസ്ത്രക്രിയ നടത്തിയത് ഇരുവരുമടങ്ങുന്ന മെഡിക്കൽ സംഘമായിരുന്നു. അന്നത്തെ പരിചരണത്തിൻ്റെ ഉപകാരസ്‌മരണയായാണ് മകൻ വിനയ് ചന്ദ്രയുടെ വിവാഹത്തോടനുബന്ധിച്ച് ഒരാഴ്‌ചയ്ക്കു ശേഷം നടത്തിയ വിപുലമായ സൽക്കാര വിരുന്നിനെത്തിയ ഡോക്ടർമാർക്ക് ആദരമേർപ്പെടുത്തിയത്. സോമൻ നമ്പ്യാരും ഭാര്യ സത്യഭാമയും ചേർന്ന് ഉപഹാരങ്ങൾ സമ്മാനിച്ചു. മക്കളായ നവീൻ ചന്ദ്ര, വിപിൻ ചന്ദ്ര എന്നിവർ പൊന്നാട അണിയിച്ചു.



Previous Post Next Post