പാപ്പിനിശ്ശേരി :- പാപ്പിനിശ്ശേരി ഇരിണാവ് കൊട്ടപാലത്തിന് സമീപം നിർത്തിയിട്ട ചെങ്കൽ ലോറിക്ക് പിറകിൽ മിനി പിക്കപ്പ് വാനിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി സ്വദേശി സുബിൻ, രാജേഷ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
സാരമായി പരിക്കേറ്റ സുബിനെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷിന്റെ പരിക്ക് ഗുരുതരമല്ല. ഇന്ന് രാത്രി 7.30 നായിരുന്നു സംഭവം.