ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് അവകാശ സംരക്ഷണ ദിനം ആചരിച്ചു


കണ്ണൂർ :- സംസ്ഥാനത്താകെ അഭിഭാഷകരുടെ ക്ഷേമത്തിനായി 12 സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം അവകാശ ദിനം ആചരിച്ചു. കണ്ണൂർ ജില്ലാ തല ഉദ്ഘാടനം ഡി സി സി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻ ജോർജ് നിർവഹിച്ചു. ചടങ്ങിൽ ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. ഇ.പി ഹംസകുട്ടി, അഡ്വ. സജിത്ത് ചാലിൽ, അഡ്വ. ഇ.ആർ. വിനോദ്, അഡ്വ. അബ്ദുൾ റഷീദ്. വി.പി, അഡ്വ. എം.സി രമേശൻ, അഡ്വ. ലിഷ ദീപക്, അഡ്വ. ശശിന്ദ്രൻ കൂവക്കൈ, അഡ്വ. ഷാജഹാൻ, അഡ്വ. അബ്ദുൽ വാജിദ്. സി.കെ എന്നിവർ സംസാരിച്ചു.

അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കുക , അഭിഭാഷക ക്ഷേമ-നിധി ഫണ്ട് 30 ലക്ഷമായി വർദ്ധിപ്പിക്കുക, വരുമാന പരിധി ഇല്ലാതെ എല്ലാ ജൂനിയർ അഭിഭാഷകർക്കും പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്റ് അനുവദിക്കുക ,പെറ്റി കേസുകൾക്കു മാത്രമായി സായാഹ്ന കോടതികൾ സ്ഥാപിക്കുക , കേസുകളുടെ “ഓൺലൈൻ ഫയലിങ്ങിനായി” കോടതി ഉദ്യോഗസ്ഥരെ നിയമിക്കുക , അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കും 5 ലക്ഷം രൂപ വരെ സൗജന്യ മെഡിക്കൽ സഹായം പദ്ധതി നടപ്പിലാക്കുക തുടങ്ങി ആവശ്യങ്ങളാണ് പ്രധാനമായും ലോയേഴ്സ് കോൺഗ്രസ് മുന്നോട്ടു വച്ചിട്ടുള്ളത്.

Previous Post Next Post