കൊളച്ചേരി :- DYFI കൊളച്ചേരി മേഖല കമ്മിറ്റി യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. മേഖലാ തല ഉദ്ഘാടനം കേന്ദ്രസാഹിത്യ യുവ പുരസ്‌കാര ജേതാവ് Dr. ആർ.ശ്യാംകൃഷ്ണൻ നിർവ്വഹിച്ചു. മേഖല പ്രസിഡന്റ് സ്വിതിൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കമ്മിറ്റി അംഗം അർജുൻ സംസാരിച്ചു മേഖലാ സെക്രട്ടറി അക്ഷയ് സ്വാഗതവും മേഖലാ ട്രഷറർ ശ്രീജിഷ നന്ദിയും പറഞ്ഞു. വിവിധ രചനാ മത്സരങ്ങളും കലാ മത്സരങ്ങളും നടന്നു.