കൊളച്ചേരി :- KSSPA കൊളച്ചേരി മണ്ഡലം കമ്മിറ്റി പെൻഷൻ ദിനം ആചരിച്ചു. സർവ്വീസ് പെൻഷൻ ഔദാര്യമല്ല, അവകാശമാണെന്ന 17.12.1982 ലെ സുപ്രീംകോടതി വിധിയുടെ ഓർമ്മ പുതുക്കിക്കൊണ്ട് മുതിർന്ന പെൻഷൻകാരനായ എ കെ ഭരതൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.
പെൻഷൻകാർക്ക് സാമൂഹിക സാമ്പത്തിക നീതി ഉറപ്പാക്കിക്കൊണ്ടുള്ള സമൂഹിക ക്ഷേമ നടപടികൾ തുടർന്നും നേടിയെടുക്കാനുള്ള പോരാട്ടത്തിന് ഈ ദിനം പ്രചോദനമാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് മണ്ഡലം പ്രസിഡൻ്റ് സി.വിജയൻ, ജില്ലാ വൈസ് പ്രസിഡന്റ് സി.ശ്രീധരൻ, സംസ്ഥാന കൗൺസിൽ അംഗം പി.കെ പ്രഭാകരൻ, ബ്ലോക്ക് ട്രഷറർ കെ.മുരളീധരൻ, കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.