ഇനി SSLC ബുക്കിലെ പേര് മാറ്റാം ; ഗസറ്റിൽ വിജ്ഞാപനം ചെയ്താൽ മതി


തിരുവനന്തപുരം :- എസ്‌.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേരും ഇനി മാറ്റാം. പേര് മാറ്റിയ വിവരം ഗസറ്റിൽ വിജ്ഞാപനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ ഭവനായിരിക്കും എസ്.എസ്.എൽ.സിയിൽ മാറ്റം വരുത്തി നൽകുക. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ വരുത്തുന്ന മാറ്റത്തിൻ്റെ അടിസ്ഥാനത്തിൽ, ആ വ്യക്തിയുടെ മറ്റ് സർട്ടിഫിക്കറ്റുകളിലും തിരുത്തൽ വരുത്താം. പേരുമാറ്റിയ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും.

എസ്.എസ്.എൽ.സി ബുക്കിലെ പേര് മാറ്റാൻ പാടില്ലെന്ന 1984-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ വർഷങ്ങളായി നടന്ന കേസിൻ്റെ വിധിയുടെ അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) സർക്കാർ ഭേദഗതി ചെയ്തത്. പേര് മാറ്റി ഗസറ്റിൽ വിജ്ഞാപനം ചെയ്താലും എസ്.എസ്.എൽ.സി ബുക്കിലെ പേര് മാറ്റി നൽകാത്തത് ആൾക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

Previous Post Next Post