ഉപയോഗിക്കുന്നത് 10 സിം കാർഡുകൾ , വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലെ പലയിടങ്ങളിലും തട്ടിപ്പ് നടത്തിയയാളെ അറസ്റ്റ് ചെയ്തു


കണ്ണൂർ :- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഇരിങ്ങാലക്കുട സ്വദേശിയെ ആറളം പൊലീസ് അറസ്റ്റ് ചെയ്തു. ചെടിക്കുളം സ്വദേശിയിൽ നിന്ന് 2.6 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച സുനിൽ ജോസാണ് അറസ്റ്റിലായത്. 

യുകെയിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. കേരളത്തിലെ പല ഭാഗങ്ങളിലും സമാന തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ആറിലധികം സ്റ്റേഷനുകളിൽ കേസുകളുണ്ട്. പത്ത് മൊബൈൽ സിം കാർഡുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ആഢംബര ജീവിതത്തിനായാണ് തട്ടിപ്പ് പണം ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

Previous Post Next Post