12-ാമത് ശമ്പള - പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക - KSSPU


കുറ്റ്യാട്ടൂർ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ യൂണിറ്റ് മുപ്പത്തിമൂന്നാം വാർഷിക സമ്മേളനം നടത്തി. പന്ത്രണ്ടാമത് ശമ്പള - പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമാശ്വാസ , പെൻഷൻ കുടിശ്ശികകൾ ഉടൻ അനുവദിക്കുക, കണ്ണൂർ ഏയർ പോർട്ട് റോഡിന്റെ ഭാഗമായ മയ്യിൽ - ചാലോട് റോഡ് അടിയന്തിരമായും നാലു വരിപ്പാതയാക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ചട്ടുകപ്പാറ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ചേർന്ന സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. സമ്മേളനത്തിന് മുന്നോടിയായി വൈസ് പ്രസിഡന്റ് പി.പി രാഘവൻ മാസ്റ്റർ പതാക ഉയർത്തി.സംസ്ഥാന കമ്മറ്റി അംഗം ഇ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വൈസ് പ്രസിഡന്റ് പി.പി രാഘവൻ മാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് കെ.വി യശോദ ടീച്ചർ, സിക്രട്ടറി സി.പത്മനാഭൻ, വൈസ് പ്രസിഡന്റ് സി.രാമകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് സാംസ്കാരിക വേദി ചെയർമാൻ വി.മനോമോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.ജനാർദ്ദനൻ മാസ്റ്റർ വാർഷിക റിപ്പോർട്ടും ട്രഷറർ കെ.പി വിജയൻ നമ്പ്യാർ വരവ് ചെലവ് കണക്കും ജോ. സെക്രട്ടറി കെ.വി ചന്ദ്രൻ മാസ്റർ അനുശോചന പ്രമേയവും ജോ. സെക്രട്ടറി സി.വി രത്നവല്ലി ടീച്ചർ ഔദ്യോഗിക പ്രമേയവും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ എം.വി ഇബ്രാഹിം കുട്ടിയുടെ നേതൃത്വത്തിൽ പുതിയ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സി.ബാലഗോപാലൻ മാസ്റ്റർ സ്വാഗതവും ജോ.സെക്രട്ടറി ബാബു അരിയേരി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ

പ്രസിഡന്റ് : എം.ജനാർദ്ദനൻ മാസ്റ്റർ 

സെക്രട്ടറി : കെ.വി ചന്ദ്രൻ മാസ്റ്റർ 

ഖജാൻജി : ബാബു അരിയേരി 

Previous Post Next Post