ശബരിമല :- മകരവിളക്കു തീർഥാടനകാലത്തെ പടിപൂജ ജനുവരി 15ന് തുടങ്ങും. 18 വരെ ഉണ്ടാകും. വലിയ തിരക്ക് പരിഗണിച്ചാണ് തീർഥാടനകാലത്ത് ഉദയാസ്‌തമയ പൂജയും പടിപൂജയും ഒഴിവാക്കിയിട്ടുള്ളത്.
ഇത്തവണ മകരവിളക്ക് 14ന് ആണ്. മകരവിളക്ക് തീർഥാടനം പൂർത്തിയാക്കി 20ന് രാവിലെ 6.30ന് ആണ് നട അടയ്ക്കുന്നത്. എന്നാൽ 15 മുതൽ മാസപൂജയിട്ടാണു ദേവസ്വം ബോർഡ് കണക്കാക്കുന്നത്. അതിനാലാണ് പടി പൂജയ്ക്ക് അനുവാദം ലഭിച്ചത്.