കോഴിക്കോട് :- റെയിൽവേ ഇന്നലെ മുതൽ നടപ്പാക്കിയ പുതിയ ട്രെയിൻ സമയം മലബാർ മേഖലയിൽ യാത്ര കൂടുതൽ ദുഷ്കരമാക്കിയതായി യാത്രക്കാർ. 06031 ഷൊർണൂർ-കണ്ണൂർ സ്പെഷൽ ട്രെയിൻ കുറ്റിപ്പുറം മുതൽ ഫറോക്ക് വരെയുള്ള സമയ ത്തിൽ മാറ്റം വരുത്തണമെന്ന് ഏറെക്കാലമായി ഉയരുന്ന ആവശ്യമായിരുന്നു. എന്നാൽ അതിനു മാത്രം റെയിൽവേ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നേരത്തെ 3.45ന് ഷൊർണൂരിൽനിന്നു പുറ പ്പെട്ടിരുന്ന ഈ ട്രെയിൻ അടുത്ത കാലത്തായി 3നാണു പുറപ്പെടുന്നത്. ഇതുകാരണം മലബാറിലെ പല സ്റ്റേഷനുകളിൽനിന്നു ദി വസ യാത്രക്കാർക്ക് ഈ ട്രെയി നിൽ കയറാൻ സാധിക്കാതായി. ഉച്ചകഴിഞ്ഞ് 3.45നു പുറപ്പെടുന്ന രീതിയിൽ ക്രമീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.
കഴിഞ്ഞ 2 വർഷത്തോളമായി യാത്രക്കാരെ വട്ടംകറക്കുന്ന 16307 ആലപ്പുഴ-കണ്ണൂർ എക്സി: ക്യൂട്ടീവ് എക്സ്പ്രസിന്റെ കോഴി ക്കോട്ടെ സമയം 10.25 ആയി സ്ഥിരപ്പെടുത്തിയതോടെ ദുരിത യാത്ര റെയിൽവേ ഔദ്യോഗിക മാക്കി തീർക്കുകയാണു ചെയ്ത തെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. ഇപ്പോൾ 9.35 ആണ് എക്സിക്യുട്ടീവിന്റെ ഔദ്യോ ഗിക സമയം. ഈ സമയം പാലി ക്കാൻ സാധിക്കാറില്ലെന്നതു മറ്റൊരു കാര്യം.
വൈകിട്ട് 6.15ന് കോയമ്പതൂർ കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടുനിന്നു പോയാൽ പിന്നെ കണ്ണൂർ ഭാഗത്തേക്കു യാത്ര ക്കാർക്ക് ഏക ആശ്രയം രാത്രി 10.25ന് എക്സിക്യുട്ടീവ് മാത്രമാ ണ്. ഉച്ചയ്ക്ക് 2.45ന് എസ്മോർ : എക്‌സ്പ്രസ് പോയിക്കഴി ഞ്ഞാൽ പിന്നെ കണ്ണൂർ ഭാഗത്തേക്ക് 5ന് പരശുറാം എക്സ്പ്ര സ് എന്നുള്ള ദീർഘമായ ഇടവേളയ്ക്ക് ഒരു പരിഹാരം ആവശ്യപ്പെട്ടപ്പോൾ ഇടവേള ഒന്നുകൂടി ദീർഘിപ്പിച്ച് എമോർ എക്സ‌്പ്രസ് കോഴിക്കോട്ടെത്തുന്ന സമയം 2.15 ആക്കി ദുരിതയാത്രയുടെ ദൈർഘ്യവും നീട്ടി. ഉച്ചയ്ക്ക് 2.05 ന് കോഴിക്കോട്ടു നിന്നു പുറപ്പെടുന്ന കണ്ണൂർ എക്സ്പ്രസിന്റെ സമയം 3 ആക്കിയാൽ നിരവധി യാത്രക്കാർക്ക് ഉപകാരപ്പെടുമെന്ന നിർദേശമൊന്നും ചെവിക്കൊള്ളാൻ റെയിൽവേ തയാറായിട്ടുമില്ല. 5ന് കണ്ണൂർ സൗത്തിലെത്തി അര മണിക്കുറോളം കിടന്ന ശേഷമാണ് ഈ ട്രെയിൻ ചെറുവത്തൂർ പാസഞ്ചർ ആയി അടുത്ത സർവീസ് പുറപ്പെടുന്നത്.