കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാടകയാത്രയ്ക്ക് ജനുവരി 26 ന് പാവന്നൂർമൊട്ട വാണീവിലാസം പൊതുജന വായനശാലയിൽ സ്വീകരണം നൽകും


മയ്യിൽ :- കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ജനുവരി 20 മുതൽ ഫെബ്രുവരി 11 വരെ നടത്തുന്ന സംസ്ഥാന നാടകയാത്ര "ഇന്ത്യാ സ്റ്റോറി''ക്ക് ജനുവരി 26 ന് മയ്യിൽ മേഖലയിലെ പാവന്നൂർമൊട്ട വാണീവിലാസം പൊതുജന വായനശാലയിൽ സ്വീകരണം നൽകും.  ഇന്ത്യയുടെ വർത്തമാനകാല അവസ്ഥ വിവരിക്കുന്ന നാടകമാണ് ഇത്തവണ സ്വീകരണകേന്ദ്രങ്ങളിൽ അവതരിപ്പിക്കുന്നത്. 

സ്കൂൾ ഓഫ് ഡ്രാമയിലെ കലാകാരൻമാർ നേതൃത്വം നൽകുന്ന ഇന്ത്യാ സ്റ്റോറി വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രുപീകരിച്ചു യോഗത്തിൽ വി.മനോമോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി.വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം എ.ഗോവിന്ദൻ മാസ്റ്റർ വിശദീകരണം നടത്തി. മേഖല സെക്രട്ടറി കെ.കെ കൃഷ്ണൻ സംസാരിച്ചു. 

സംഘാടക സമിതി ഭാരവാഹികൾ 

കൺവീനർ : വി.വിജയൻ 

ചെയർമാൻ : വി.മനോമോഹനൻ മാസ്റ്റർ 

Previous Post Next Post