എക്‌സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ മയ്യിലിന്റെ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ന് മയ്യിൽ യുദ്ധ സ്‌മാരകത്തിൽ


മയ്യിൽ :- എക്‌സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ (ESWA) മയ്യിലിൻ്റെ നേത്യത്വത്തിൽ മയ്യിൽ യുദ്ധ സ്‌മാരകത്തിൽ വച്ച് ഭാരതത്തിൻ്റെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ഞായറാഴ്ച നടക്കും. രാവിലെ 9.30ന് പതാക ഉയർത്തിക്കൊണ്ട് 'അമർ ജവാൻ ജ്യോതി' ജ്വലിപ്പിച്ച് പരിപാടിക്ക് തുടക്കമാകും. 

മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് മെമ്പർ, കണ്ണൂർ DSC ക്യാമ്പിലെ സൈനിക അധികാരികൾ, ESWA മയ്യിലിൻ്റെയും മറ്റു സമീപ പ്രദേശവാസികളുമായ വിമുക്തഭടന്മാർ, കണ്ണൂർ 31 NCC ബറ്റാലിയയിലെ NCC കേഡറ്റുകൾ, വിവിധ സംഘടനകൾ തുടങ്ങി  പ്രതിനിധികൾ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്‌ത ധീര യോദ്ധാക്കളുടെ സ്മ‌രണാർത്ഥം പുഷ്പചക്രമം അർപ്പിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്യും.



Previous Post Next Post