തലശ്ശേരി :- സംസ്ഥാന ബധിരകായികമേള ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളിൽ തലശ്ശേരി ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയത്തിൽ നടക്കും.
800-ലധികം മത്സരാർഥികൾ പങ്കെടുക്കും. ജില്ലാ ബധിര കായിക കൗൺസിലുകളിൽ നടത്തിയ മത്സരങ്ങളിലെ വിജയികളാണ് പങ്കെടുക്കുന്നത്. വിജയികൾക്ക് മാർച്ചിൽ ഗുജറാത്തിൽ നടക്കുന്ന ദേശീയ ബധിര കായികമേളയിൽ പങ്കെടുക്കാം.