പയ്യാമ്പലം ബീച്ചിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാകും - മേയർ മുസ്‌ലിഹ് മഠത്തിൽ
കണ്ണൂർ :- കണ്ണൂർ കോർപ്പറേഷൻ പയ്യാമ്പലം ബീച്ചിൽ നിർമിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമാണം മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഈ സാമ്പത്തിക വർഷംതന്നെ പണി പൂർത്തീകരിക്കാൻ സാധിക്കുമെന്നു മേയർ പറഞ്ഞു. ശുചിമുറി കോംപ്ലക്സും കഫെറ്റീരിയയും വിശ്രമമുറിയും അടങ്ങുന്ന കെട്ടിടത്തിന്റെ നിർമാണത്തിന് 40 ലക്ഷം രൂപയാണ് വകയിരുത്തിയത്.