മയ്യിൽ :- കൊയ്യം - ചെക്കിക്കടവ് റോഡിൽ തായ്പരദേവത ക്ഷേത്രത്തിനു സമീപം കയറ്റത്തിൽ അപകടങ്ങൾ പതിവാകുന്നു. റോഡ് നിർമാണത്തിലെ അശാസ്ത്രീതയാണ് തുടർച്ചയായുണ്ടാക്കുന്ന ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
ചെങ്കുത്തായ കയറ്റം കുറയ്ക്കാതെ മെക്കാഡം ടാറിങ് നടത്തിയതോടെ വാഹനങ്ങൾ കുന്ന് കയറാനാകാതെ പാതിവഴിയിൽ ഓട്ടം നിലച്ച് പിന്നോട്ട് വന്നാണ് അപകടങ്ങൾ സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം ചെങ്കല്ലുമായെത്തിയ ലോറി നിയന്ത്രണം വിട്ട് പിറകോട്ടിറങ്ങി വൈദ്യുതത്തൂണിൽ ഇടിച്ചു. ഈ സമയം പിറകിൽ മറ്റു വാഹനങ്ങളില്ലാത്തതിനാലാണ് വൻ അപകടം ഒഴിവായത്.