തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവില കുതിച്ചു കയറി. ഇന്ന് ഒറ്റദിവസംകൊണ്ട് 960 രൂപയോളം ഉയർന്നതോടു കൂടി സ്വർണവില ആദ്യമായി 61000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 61,840 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില സർവകാല റെക്കോർഡിലാണ്. കൂടെ രൂപ ഏറ്റവും ദുർബലമായതും സംസ്ഥാനത്ത് സ്വർണവിലയെ ഉയർത്തിയിട്ടുണ്ട്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,730 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6385 രൂപയാണ്. അതേസമയം വെള്ളിയുടെ വില കുത്തനെ കൂടിയിട്ടുണ്ട്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 101 രൂപയാണ്.