പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഹിദായത്തു സ്വിബ് യാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വാർഷികാഘോഷത്തിൻ്റെ ആദ്യദിനം കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ദാറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി മുസ്തഫ അധ്യക്ഷത വഹിച്ചു.
ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോക്ടർ താജുദ്ദീൻ വാഫി മുഖ്യ പ്രഭാഷണം നടത്തി. കെ.പി അബൂബക്കർ ഹാജി, പോക്കർ ഹാജി പള്ളിപ്പറമ്പ്, കെ.എൻ നഹീദ്, എം.വി മുസ്തഫ, അബ്ദുൽ സത്താർ ഹാജി പള്ളിപ്പറമ്പ്, ലത്തീഫ് പള്ളിപ്പറമ്പ്, ശംസുദ്ദീൻ എച്ച്.എം.സി തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പാൾ ഉഷ ടി.വി സ്വാഗതവും മുരളീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.