മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിൽ പൊതുജനങ്ങൾക്ക് ഉച്ചവരെ മാത്രം പ്രവേശനം


തിരുവനന്തപുരം :- മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിൽ പൊതുജനങ്ങൾക്ക് പരാതി നൽകാനും അന്വേഷണങ്ങൾക്കുമായുള്ള സമയം പരിമിതപ്പെടുത്തി. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയായാണ് ചുരുക്കിയത്. ഫോണിലൂടെയുള്ള അന്വേഷണങ്ങൾക്കും പരാതി നൽകാനുമായാണ് ഈ സമയക്രമമെന്നാണ് ഉത്തരവിലെങ്കിലും ഓഫീസുകൾ സന്ദർ ശിക്കാനും ഇതേസമയത്തുമാത്രമേ പറ്റൂ. ഇത് കാണിച്ചുകൊണ്ട് പല മോട്ടോർ വാഹനവകുപ്പ് ഓഫീസുകളുടെ പുറത്തും നോട്ടീസ് പതിച്ചിട്ടുണ്ട്. മികച്ചതും വേഗത്തിലുള്ളതുമായ സേവനം നൽകുന്നതിന് സന്ദർശന സമയം പരിമിതപ്പെടുത്തുന്നെന്നാണ് നോട്ടീസിൽ പറയുന്നത്.

വിവിധ സേവനങ്ങൾക്കായുള്ള അപേക്ഷകൾ, നിവേദനങ്ങൾ, പരാതികൾ എന്നിവ സേവനാവകാശ നിയമപ്രകാരം സമയ പരിധിക്കുള്ളിൽ തീർപ്പാക്കാത്തത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കാനായാണ് സമയക്രമീകരണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഓഫീസുകൾ സ്മാർട്ടാക്കുന്നതിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാമെന്നും അതിൻ്റെ നിലവിലെസ്ഥിതി ഓൺലൈനായി പരിശോധിക്കാനാ കുമെന്നും ഉത്തരവിൽ പറയുന്നു. പരാതികളും അപേക്ഷകളും ഇ -മെയിൽ വഴി അയയ്ക്കണം. അതിന് അക്ഷയ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തണം. ഇതിന് പൊതു ജനങ്ങൾ നിർദേശം നൽകണമെന്നും ഉദ്യോഗസ്ഥർക്ക് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Previous Post Next Post