ബെംഗളൂരു :- കർണാടകയിൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിൽ 15 ശതമാനം ടിക്കറ്റുനിരക്ക് വർധിപ്പിച്ചു. ഞായറാഴ്ച മുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരുമെന്ന് നിയ പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ പാട്ടീൽ അറിയിച്ചു. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് നിരക്കുവർധന അംഗീകരിച്ചത്.
ഇതോടെ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി), നോർത്ത് വെസ്റ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻ.ഡബ്ല്യു.കെ.ആർ.ടി.സി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.കെ.ആർ.ടി.സി), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) എന്നീ നാല് കോർപ്പറേഷനുകളിലും യാത്രയ്ക്ക് ചെലവുകൂടും.