ചട്ടുകപ്പാറയിൽ മൂന്നുപേർക്ക് തെരുവ്നായയുടെ കടിയേറ്റു


ചട്ടുകപ്പാറ :- ചട്ടുകപ്പാറയിൽ മൂന്നുപേർക്ക് തെരുവ്നായയുടെ കടിയേറ്റു. കെ.നന്ദിനി (48), ബീന (40), കെ.വി അശോകൻ (55)എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപം വെച്ചാണ്  അശോകന് കടിയേറ്റത്. ചട്ടുകപ്പാറയിലെ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫിസിനു മുൻപിലെ കടയിലേക്ക് നടന്ന് വരുമ്പോൾ വീടിന് അരികിലുള്ള ഖാദി കേന്ദ്രത്തിന് സമീപം വച്ച് നന്ദിനിക്കും, സമീപം വച്ച് ബീനയ്ക്കും കടിയേറ്റു. ഇന്നലെ രാവിലെ 9.30നോടെയാണ് നന്ദിനിക്കും ബീനയ്ക്കും കടിയേൽക്കുന്നത്. 

പരുക്കേറ്റവരെ ജില്ല ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. കന്നുകാലികൾ അടക്കമുള്ള വളർത്തു മൃഗങ്ങളെ, തെരുവ് നായകളെയും പേപ്പട്ടി ആക്രമിച്ചതായി സൂചയുണ്ട്. കുറ്റ്യാട്ടൂർ ബസാറിനു സമീപം പേപ്പട്ടി തെരുവ് നായകളെ ആക്രമിച്ചിരുന്നു. പേപ്പട്ടിയെ പിടികൂടാൻ കഴിയത്തത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.


T

Previous Post Next Post