CPIM കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം നാളെ


കണ്ണൂർ :- ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ തളിപ്പറമ്പിൽ നടക്കുന്ന സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ പതാകദിനം നാളെ ജനുവരി 21 ചൊവ്വാഴ്ച ആചരിക്കും. ലെനിൻ്റെ ചരമവാർഷികദിനമായ ജനുവരി 21-ന് ജില്ലയിലെ 8,877 കേന്ദ്രങ്ങളിൽ പതാക ഉയർത്തും. 

സി.പി.എം ജില്ല -ഏരിയാ-ലോക്കൽ കമ്മിറ്റി ഓഫീസുകളിലും ബ്രാഞ്ച് കേന്ദ്രങ്ങളിലും തളിപ്പറമ്പ് ഏരിയയിലെ 4,433 പാർട്ടി അംഗങ്ങളുടെ വീടുകളിലും രാവിലെ എട്ടിന് പതാക ഉയർത്തും. അതത് പ്രദേശത്തെ മുതിർന്ന പാർട്ടിനേതാക്കളാണ് പതാക ഉയർത്തുക.

Previous Post Next Post