ഹൂല ഹൂപ്പിങ്ങിൽ വിസ്മയം കാഴ്ചവെച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി നാടിന്റെ അഭിമാനമായി കൊളച്ചേരിയിലെ നിയ ലക്ഷ്മി


കൊളച്ചേരി :- ഹൂല ഹൂപ്പിങ്ങിൽ വിസ്‌മയം തീർത്ത് ഇന്ത്യ ബുക്സ‌് ഓഫ് റെക്കോഡിൽ ഇടം നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കൊളച്ചേരിയിലെ നിയ ലക്ഷ്മി.  ഹൂല ഹൂപ്പിങ്ങിനിടെ ഡാൻസിങ്, ജംപിങ് തുടങ്ങിയവ ഉൾപ്പടെ ചെയ്താണ് ഈ മിടുക്കി റെക്കോർഡ് നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ഒരു മിനിട്ടും 5 സെക്കന്റും സമയം കൊണ്ട് അരയ്ക്ക് ചുറ്റും 121 തവണ ഹൂല ഹൂപ്പ് സ്പിൻ ചെയ്താണ് നിയയുടെ നേട്ടം. 

സഹോദരൻ സൂര്യനന്ദിന്റെ മികച്ച പിന്തുണയും നിയയുടെ ഈ വലിയ നേട്ടത്തിന് പിന്നിലുണ്ട്. കൊളച്ചേരിയിലെ സൂരജ് (ദുബായ്) - നയന (മേക്കപ്പ് ആർട്ടിസ്റ്റ്) ദമ്പതികളുടെ മകളാണ് നിയ ലക്ഷ്മി. ചെക്കിക്കുളം ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

Previous Post Next Post