ചേലേരി:- വാദി രിഫാഈ എജുക്കേഷണൽ സെന്റർതിബ് യാൻ പ്രീസ്കൂൾ തിബ് ഷോർ മിനി സ്കൂൾ സംഘടിപ്പിക്കുന്നബെറ്റർ ഫ്ളൈഴ്‌സ് സെലിബ്രേഷൻ കിഡ് കൈറ്റ് എക്സ്പോ നാളെ ഉച്ചക്ക് 2 മണി മുതൽ വാദി രിഫാഈ കൺവെൻഷൻ സെന്ററിൽ നടക്കും.
വൈകുന്നേരം 4 മണിക്ക് കിഡ് കൈറ്റ് എക്സ്പോ മയ്യിൽ സബ് ഇൻസ്പെക്ടർ പോലീസ് എം പ്രശോഭ് ഉദ്ഘാടനം നിർവഹിക്കും .രാത്രി 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സുന്നി മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.കിഡ് കൈറ്റ് എക്സ്പോയുമായി ബന്ധപ്പെട്ട് പിക്കാസോ, ഇസ്ലാമിക്,ജി.കെ, ഫുഡ്, ബേർഡ്‌സ്,ആനിമൽ, ഇൻസെക്റ്റ്സ്, ഫാമിലി
ഫിങ്കേർസ്എന്നീ ഏഴ് കോർണർ പ്രവർത്തിക്കുന്നു.