പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഗവൺമെന്റ് സ്കൂളിൽ നടന്ന കൂടാരം സഹവാസ ക്യാമ്പ് സമാപിച്ചു. ജനുവരി 2, 3 തീയതികളിൽ വിവിധ സെഷനുകളിലായി നടത്തിയ പരിപാടി വാർഡ് മെമ്പർ മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. മാജിക് ഷോ, ക്യാമ്പ് ഫയർ, വാന നിരീക്ഷണം, പ്രകൃതി നടത്തം എന്നിവയും കുട്ടികൾക്ക് നവ്യാനുഭവമായി.
മാതോടം എൽ.പി സ്കൂൾ അധ്യാപകൻ സിദ്ദിഖ്, പെരുവങ്ങൂർ എൽ.പി സ്കൂൾ അധ്യാപിക ലയ , എം.കെ ഹരിദാസൻ (തളിപ്പറമ്പ് സൗത്ത് ബി ആർ സി), കമ്പിൽ എ.എൽ.പി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ രാമകൃഷണൻ മാസ്റ്റർ എന്നിവർ വിവിധ സെഷനുകളിലായി കുട്ടികളുമായി സംവദിച്ചു.



