കണ്ണൂർ :- സ്റ്റേറ്റ് എംപ്ലായീസ് & ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും 22-ന് പണിമുടക്കും. ബുധനാഴ്ച രാവിലെ 10- ന് കളക്ടറേറ്റിന് മുന്നിൽ പ്രകടനം നടത്തും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് സെറ്റോ ഭാരവാഹികൾ അറിയിച്ചു. ആറുഗഡു ക്ഷാമബത്ത അനുദിക്കുക, 11-ാം ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, 12-ാം ശമ്പള പരിഷ്കരണം നടപ്പാക്കുക, മെഡിസെപ് ചികിത്സ കാര്യക്ഷമമാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, കരാർ-പിൻ വാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കെ.പി.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശൻ, കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ രാജേഷ് ഖന്ന, സെറ്റോ ജില്ല ചെയർമാൻ എം.പി ഷനിജ്, സെറ്റോ ജില്ല കൺവീനർ യു.കെ ബാലചന്ദ്രൻ, ജില്ല ഖജാ. പ്രൊഫ. അനീസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.