കണ്ണൂർ :- കണ്ണൂരിൽ നിന്നും തമിഴ്‌നാട് സ്വദേശിനിയെ കബളിപ്പിച്ച് എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ മയ്യിൽ സ്വദേശിയായ മധ്യവയസ്‌കൻ പിടിയിൽ. മയ്യിൽ സ്വദേശി കൃഷ്‌ണനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്‌തത്. സേലം സ്വദേശിനിയുടെ 60,000 രൂപയാണ് പ്രതി തട്ടിയെടുത്തത്.
ക്രിസ്മസ് ദിനത്തിൽ കണ്ണൂരിലെ എസ്ബിഐ എടിഎമ്മിൽ എത്തിയ സേലം സ്വദേശി അമ്മക്കണ്ണിനെയാണ് കൃഷ്ണൻ കബളിപ്പിച്ചത്. ഒരേ പോലുള്ള കാർഡുകൾ മാറ്റി എടുത്താണ് പ്രതി പണം തട്ടിയത്. പണം പിൻവലിക്കാൻ സഹായം തേടിയപ്പോൾ കാർഡ് തന്ത്രപൂർവം കൈക്കലാക്കിയാണ് തട്ടിപ്പ്. മലയാളികൾ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും കൂലിപ്പണി എടുത്ത് സമ്പാദിച്ച പണമാണ് തട്ടിയെടുത്തത് എന്നും പരാതിക്കാരി പറയുന്നു.